1.8 KiB
1.8 KiB
ആകയാൽ സൂക്ഷ്മതയോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രെ നടപ്പാൻ നോക്കുവിൻ “ആകയാൽ നിങ്ങൾ അജ്ഞാനികളായിട്ടല്ല മറിച്ച് സൂക്ഷ്മതയോടുകൂടെ ജ്ഞാനികളായിട്ടത്രെ ജീവിക്കുവിൻ”. അജ്ഞാനികൾ പാപത്തിനെതിരായി തങ്ങളെത്തന്നെ സൂക്ഷിക്കുന്നില്ല പക്ഷേ, ജ്ഞാനികൾക്ക് പാപത്തെ തിരിച്ചറിയുവാനും അതിൽ നിന്ന് ഓടി രക്ഷപെടാനും സാധിക്കും.
സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ
“നിങ്ങളുടെ സമയത്തെ ബുദ്ധിപൂർവ്വമായി ഉപയോഗിക്കുക”. അജ്ഞാനികളായി സമയത്തെ ഉപയോഗിച്ച് പാപത്തിൽ ജീവിക്കാൻ നമുക്ക് സ്വാതന്ത്ര്യമുണ്ട്. അല്ലെങ്കിൽ ദൈവത്തിന് ഇഷ്ടമായത് ചെയ്തുകൊണ്ട് സമയത്തെ ബുദ്ധിപൂർവ്വമായി നമുക്ക് ഉപയോഗിക്കാൻ സാധിക്കും
ഇത് ദുഷ്ട കാലമാകയാൽ
“കാലം” എന്ന പദം നിങ്ങൾ ഇപ്പോൾ ജീവിക്കുന്ന സമയത്തെ കുറിക്കുന്നു.