# "മാന്യവനിത" എന്ന നിലയില്‍ യോഹന്നാന്‍ സഭയോട് സംഭാഷിക്കുന്നത് തുടരുന്നു. വിശ്വാസി കള്‍ അവളുടെ "മക്കള്‍" ആകുന്നു. [കാണുക:1:1]. # നിങ്ങളുടെ ചില മക്കള്‍ "നിങ്ങളുടെ" എന്ന പദം ഏകവചനം ആണ്. # പിതാവിങ്കല്‍ നിന്ന് ഈ കല്‍പ്പന നമുക്ക് ലഭിച്ചത് പോലെ "പിതാവാം ദൈവം നമ്മോടു കല്‍പ്പിച്ചത് പോലെ". # ഞാന്‍ പുതിയ ഒരു കല്‍പ്പനയായിട്ടല്ല നിനക്ക് എഴുതിയത് "പുതിയതായി ഒന്നു ചെയ്യുവാനാ യിട്ടല്ല ഞാന്‍ കല്‍പ്പിക്കുന്നത്" # എന്നാല്‍ നമുക്ക് ആരംഭത്തില്‍ നിന്നുതന്നെ ഉള്ളതുപോലെ "നാം ആദ്യം വിശ്വസിച്ചപ്പോള്‍ തന്നെ ചെയ്യുവാനായി ക്രിസ്തു നമ്മോടു കല്‍പ്പിച്ചതാണ് ഞാന്‍ നിനക്ക് എഴുതുന്നത്‌." [കാണുക:സുവ്യക്തവും അവ്യക്തവുമായത്] # അതായത് നാം പരസ്പരം സ്നേഹിക്കണമെന്നുള്ളത് ഇതു ഒരു പുതിയ വാചകമായി പരിഭാഷപ്പെടുത്താം: നാം പരസ്പരം ഒരുവനോട് ഒരുവന്‍ സ്നേഹം പുലര്‍ത്തണം." # ആദ്യം മുതല്‍ നിങ്ങള്‍ കേള്‍ക്കുന്നതായ കല്‍പ്പന ഇതു തന്നെ, ഇതില്‍തന്നെ നിങ്ങള്‍ നടക്കണം "ഇതു" എന്നത് സ്നേഹത്തെ കുറിക്കുന്നു. പകരമുള്ള പരിഭാഷ: "നിങ്ങള്‍ പരസ്പരം സ്നേഹിക്കണം എന്നു നിങ്ങള്‍ ആദ്യമായി വിശ്വസിച്ചപ്പോള്‍ തന്നെ അവന്‍ നിങ്ങളോട് കല്‍പ്പിച്ചിട്ടുണ്ട്‌. # നിങ്ങള്‍ നടക്കണം "നിങ്ങള്‍" എന്ന പദം ബഹുവചനം ആണ്.